ബാങ്കോക്ക്: ഏഷ്യാകപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റ് കിരീടം ഇന്ത്യയ്‌ക്ക്. ബാങ്കോക്കില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 17 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത് ആറാം തവണയാണ് ഇന്ത്യ കിരീടം നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 73 റണ്‍സുമായി ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയ മിഥാലി രാജാണ് കളിയിലെ താരം. മിഥാലിയുടെ പത്താം ട്വന്റി-20 അര്‍ധസെഞ്ചുറിയാണിത്.
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 121 റണ്‍സ് നേടിയത്. മാര്‍ച്ചില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനുളള മധുരപ്രതികാരം കൂടിയായി ഇന്ത്യയ്‌ക്ക് ഈ വിജയം.















