ഐ എൻ എസ് ഖണ്ഡേരി രാജ്യത്തിന് സമർപ്പിച്ചു

Published by
Janam Web Desk

മുംബൈ : ഭാരതത്തിന്റെ രണ്ടാമത്തെ സ്കോർപീൻ ക്ളാസ് അന്തർവാഹിനി ഐ എൻ എസ് ഖണ്ഡേരി രാജ്യത്തിന് സമർപ്പിച്ചു. മുംബൈ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുഭാഷ് ഭാം റേയുടെ സാന്നിദ്ധ്യത്തിൽ നടന്നു . അഡ്മിറൽ സുനിൽ ലാംബ ചടങ്ങിൽ സന്നിഹിതനായിരുന്നു .

എല്ലാ സാഹചര്യങ്ങളിലും ആക്രമണത്തിന്റെ ശക്തി നിലനിർത്താൻ ഖണ്ഡേരിക്ക് കഴിയും . അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്തർവാഹിനിയുടെ പ്രത്യേകത. സമുദ്രോപരിതല ആക്രമണത്തിനും സമുദ്രാന്തർഭാഗ ആക്രമണത്തിനും കഴിയുന്ന രീതിയിലാണ് ഖണ്ഡേരി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രോജക്ട് 75 ന്റെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന ആറ് അന്തർവാഹിനികളിൽ രണ്ടാമത്തേതാണ് ഖണ്ഡേരി . ആദ്യത്തേതായ കാൽവരി പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞ് ഉടൻ തന്നെ നാവികസേനയുടെ ഭാഗമാകും .

Share
Leave a Comment