മിസൈൽ വേധ മിസൈൽ : ഭാരതത്തിന് ചരിത്രനേട്ടം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മിസൈൽ വേധ മിസൈൽ : ഭാരതത്തിന് ചരിത്രനേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2017, 05:37 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ച ഇന്ത്യ, പ്രതിരോധ മേഖലയിൽ വലിയ നാഴികക്കല്ലാണ് പിന്നിട്ടത്. ഇന്‍റർസെപ്‍‍റ്‍റർ മിസൈൽ അഥവാ മിസൈൽ വേധ മിസൈൽ വികസിപ്പിച്ച വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്കൊപ്പം ഇടം പിടിച്ചു ഭാരതം. അമേരിക്ക, റഷ്യ, ചൈന, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് മിസൈൽ വേധ മിസൈൽ ഉളളത്.

ശത്രു രാജ്യത്തിന്‍റെ മിസൈലിനെ അതിന്‍റെ സഞ്ചാരപഥത്തിൽ വെച്ച് തന്നെ നശിപ്പിക്കുന്ന സാങ്കേതിക വിദ്യ അത്യാധുനിക കമ്പ്യൂട്ടർ ശൃംഖലയുടെ സഹായത്തടെയാണ് സാധ്യമായത്. മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെയാണ് ശത്രുവിന്‍റെ ആയുധത്തെ നശിപ്പിക്കുന്നത്. 2000 കിലോമീറ്‍റർ അകലെ, ബംഗാൾ ഉൾക്കടലിലെ കപ്പലിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്‍റ്‍റിക് മിസൈലിനെ മിസൈൽ വേധ മിസൈൽ ഉപയോഗിച്ച് തകർത്ത് പരീക്ഷണം വിജയകരമാക്കി ഡിആർഡിഒ.

രാജ്യത്തെ ലക്ഷ്യമാക്കി ശത്രു മിസൈൽ വിക്ഷേപിക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ശൃംഖലയ്‌ക്ക് റ‍ഡാർ സംവിധാനം വഴി സന്ദേശം ലഭിക്കുന്നു. മിസൈൽ തൊടുത്തുവിടുമ്പോൾ സഞ്ചാരപഥത്തിന്‍റെ ദിശ അറിഞ്ഞ ശേഷമാണ് റ‍ഡാർ സന്ദേശമയയ്‌ക്കുന്നത്. സന്ദേശം ലഭിക്കുന്ന മാത്രയിൽ, ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ മിസൈലിനെ സഞ്ചാരപഥത്തിൽ വെച്ച് നശിപ്പിക്കാനുളള നീക്കം ആരംഭിക്കും.

പൃഥ്‍വി ഡിഫൻസ് വെഹിക്കിൾ അഥവാ പിഡിവിയിലെ മിസൈൽ ഉടൻ തന്നെ ഉയർന്ന് പൊങ്ങി, ശത്രു മിസൈലിനെ തകർക്കും. ക്രൂസ്, ബാലിസ്‍റ്‍റിക് മിസൈലുകൾ ഭൂമിയിലെ വസ്തുക്കളെ ലക്ഷ്യമാക്കി നീങ്ങി നശിപ്പിക്കുമ്പോൾ മിസൈൽ വേധ മിസൈൽ, വസ്തുക്കളെ വായുവിൽ വെച്ച് തന്നെ ഇല്ലാതാക്കുന്നു.

സഞ്ചാരപഥത്തിന്‍റെ പ്രത്യേകതകളും നശീകരണ ശക്തിയുടെ തോതും കണക്കിലെടുത്താണ് മിസൈലുകളെ തരംതിരിക്കുന്നത്. എന്നാൽ ഏത് തരം മിസൈലുകളെയും സഞ്ചാര പഥത്തിൽ തന്നെ നശിപ്പിക്കാൻ കഴിയുന്നവയാണ് മിസൈൽ വേധ മിസൈലുകൾ.

ഗൾഫ് യുദ്ധകാലത്ത് ഇറാഖിന്‍റെ സ്‍കഡ് മിസൈലുകളെ അമേരിക്ക തകർത്തത് പാട്രിയേറ്‍റ് മിസൈൽ വേധ മിസൈലുകൾ ഉപയോഗിച്ചായിരുന്നു. ഇറാഖി സേനയുടെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് സ്കഡ് മിസൈലുകൾ ലക്ഷ്യത്തിൽ എത്താത്തത് ആയിരുന്നു. അതിനാൽ തന്നെ, ഭാരതത്തിന്‍റെ പ്രതിരോധ ആവനാഴിയിൽ മിസൈൽ വേധ മിസൈലിന്‍റെ സാന്നിദ്ധ്യം രാജ്യത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies