മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തക്ക് എതിരെ മുംബൈക്ക് 4 വിക്കറ്റിന്റെ തകർപ്പൻ ജയം. അവസാന ഓവറിലാണ് മുംബൈയുടെ ജയം. 11 പന്തിൽ നിന്ന് 29 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെയും 29 പന്തിൽ നിന്ന് 50 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് മുംബൈയുടെ ജയം.
ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 47 പന്തിൽ നിന്ന് 81 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് മികവിൽ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എടുത്തു. 179 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ മുംബൈ ഒരു പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.















