ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു വി സാംസ്ണ് പറക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനില്‍ സഞ്ജു പറന്ന് ഫീല്‍ഡ് ചെയ്തത്.
ക്രിസ് മോറിസ് എറിഞ്ഞ പതിനെട്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ സേവ്. മനീഷ് പാണ്ഡെ അടിച്ച സിക്സറെന്ന് കരുതിയ ഷോട്ടാണ് ബൗണ്ടറി ലൈനില്‍ സഞ്ജു പറന്ന് സേവ് ചെയ്തത്.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നാണ് ഇത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് വേണ്ടി സഞ്ജു 39 റണ്‍സ് നേടിയിരുന്നു.