കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചഞ്ചേഴ്സ് ബാംഗ്ലൂരിന് 82 റൺസിന്റെ നാണംകെട്ട തോൽവി. 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് 9.4 ഓവറിൽ 49 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി.
ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 19.3 ഓവറിൽ 131 റൺസിന് കൊൽക്കത്തയുടെ എല്ലാവരും പുറത്തായി.