ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ലയൺസിന് 7 വിക്കറ്റിന്റെ വിജയം. 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.
34 പന്തിൽ നിന്ന് 74 റണസ് നേടിയ ആരോൺ ഫിഞ്ചിന്റെ പ്രകടനമാണ് ഗുജറാത്തിന്റെ വജയം അനായാസമാക്കിയത്. 34 റൺസുമായി നായകൻ സുരേഷ് റെയ്ന പുറത്താകാതെ നിന്നു.
4ഓവറിൽ 12 റൺസ് വിട്ടു നൽകി 3 വിക്കറ്റെടുത്ത ആൻഡ്രൂ ടൈയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 134 റൺസിന് എല്ലാവരും പുറത്തായി. ബാംഗ്ലൂർ നിരയിൽ ഏഴ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. മധ്യനിരയിൽ കേദാർജാദവ്, പവൻ നേഗി എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് ബാംഗ്ലൂരിനെ 100 കടത്തിയത്.















