ഷില്ലോങ്: ഐ ലീഗ് കിരീടം ഐസ്വാൾ എഫ് സിക്ക്. നിർണായക മത്സരത്തിൽ ഷില്ലോങ് ലജോങിനെ സമനിലയിൽ തളച്ചാണ് ഐസ്വാൾ ജേതാക്കളായത്. 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്‍റാണ് ഐസ്വാൾ എഫ് സി നേടിയത്.
വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് ഐ ലീഗ് കിരീടം ചൂടുന്ന ആദ്യ ക്ലബാണ് ഐസ്വാൾ എഫ് സി. കിരീട പോരാട്ടത്തിൽ കടുത്ത വെല്ലുവിളി ഉയർത്തിയ മോഹൻബഗാൻ അവസാന മത്സരത്തിൽ ചെന്നൈ സിറ്റിയെ 2-1ന് കീഴടക്കിയെങ്കിലും രണ്ടാംസ്ഥാനം കൊണ്ട് തൃപ്‍തിപ്പെട്ടു.















