ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ലയൺസിനെതിരെ ഡൽഹി ഡെയർഡെവിൾസിന് തകർപ്പൻ ജയം. 43 പന്തിൽ നിന്ന് 97 റൺസെടുത്ത ഋഷഭ് പന്തിന്റെ പ്രകടനമാണ് ഡൽഹിയുടെ വിജയത്തിന് അടിത്തറ പാകിയത്.
ടോസ് നേടിയ ഡൽഹി ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 43 റൺസ് പന്തിൽ നിന്ന് 77 റൺസെടുത്ത സുരേഷ് റെയ്നയുടെയും 34 പന്തിൽ നിന്ന് 65 റൺസെടുത്ത ദിനേശ് കാർത്തിക്കിന്റെയും ബാറ്റിംഗ് മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 15 പന്ത് ശേഷിക്കേ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 31 പന്തിൽ നിന്ന് 61 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വച്ചു.















