മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫുട്‍ബോൾ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ സെൽറ്റ വിഗോയോട് സമനിലയിൽ കുടുങ്ങിയെങ്കിലും ആദ്യപാദ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തുണയായത്.
ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ മൗറാൻ ഫെല്ലെയ്നിലൂടെ മാഞ്ചസ്റ്റർ ടീമാണ് ആദ്യം മുന്നിലെത്തിയത്. റോൺകാഗ്ലിയയിലൂടെ സെൽറ്റവിഗോ തിരിച്ചടിച്ചെങ്കിലും ആദ്യപാദത്തിലെ തോൽവി വിനയായി.
മത്സരം പരുക്കനായതിനെ തുടർന്ന് പത്ത് പേരുമായാണ് ഇരു ടീമുകളും മത്സരം പൂർത്തിയാക്കിയത്. കലാശപ്പോരിൽ ഡച്ച് ടീം അയാക്സിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക.















