കട്ടക്ക്: മലയാളി താരം സി കെ വിനീതിന്റെ മികവിൽ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടം ബംഗളൂരു എഫ് സിക്ക്. ഫൈനലിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബംഗളൂരു തോൽപ്പിച്ചത്.
എക്സ്ട്രാ ടൈമിൽ വിനീതാണ് 2 ഗോളുകളും നേടിയത്. രണ്ടാം തവണയാണ് ബംഗളൂരു ഫെഡറേഷൻ കപ്പ് നേടുന്നത്.
സുനിൽ ഛേത്രിയില്ലാതെയാണ് ബംഗളൂരു ഇന്ന് കളിക്കാനിറങ്ങിയത്.