ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് മുന്നോടിയായി ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, ന്യൂസിലന്റിനെ നേരിടും.
മത്സരം ഔദ്യോഗികമല്ലാത്തതിനാൽ ടീമിലെ 15 താരങ്ങൾക്കും കളിക്കാൻ അവസരമുണ്ട്. പരുക്ക് കാരണം ഐപിഎല്ലിൽ നിന്നും വിട്ടുനിന്ന രവിചന്ദ്ര അശ്വിന്റെ തിരിച്ചുവരവിനാണ് ഇന്നത്തെ മത്സരം വേദിയാകുന്നത്.
2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ഏകദിനത്തിൽ കളിക്കാത്ത ഷമിയുടെ തിരിച്ചുവരവും ശ്രദ്ധേയമാണ്. വൈകിട്ട് മൂന്നിനാണ് മത്സരം.