റോമയുടെ ഗ്ലാഡിയേറ്റർ ബൂട്ടഴിച്ചു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റോമയുടെ ഗ്ലാഡിയേറ്റർ ബൂട്ടഴിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2017, 11:04 am IST
FacebookTwitterWhatsAppTelegram

ഇറ്റാലിയൻ ഫുട്‍ബോൾ താരവും, റോമ ഫുട്‍ബോൾ ക്ലബിന്‍റെ ഇതിഹാസ താരവുമായ ഫ്രാൻസെസ്‍കോ ടോട്ടി ഫുട്‍ബോളിൽ നിന്ന് വിടവാങ്ങി. എ.എസ് റോമയ്‍ക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയ ടോട്ടി, വിജയത്തോടെയാണ് കളം വിട്ടത്. പ്രിയ താരത്തിന് കഴിഞ്ഞ ദിവസം വികാര നിർഭരമായ യാത്ര അയപ്പാണ് ക്ലബ് അധികൃതരും സഹകളിക്കാരും നൽകിയത്.

റോമയുടെ ഗ്ലാഡിയേറ്റർ ഒടുവിൽ ബൂട്ടഴിച്ചു. കാൽനൂറ്റാണ്ടായി ഇറ്റാലിയൻ ക്ലബ് ഫുട്ബോളിന്‍റെ ഗതി നിർണ്ണയിച്ച മധ്യനിരയിലെ പ്രതിഭാശാലിക്ക് ഇനി വിശ്രമ നാളുകൾ. സമകാലിക ഫുട്‍ബോളിലെ പ്രതിഭാധനരായ താരങ്ങളുടെ ഗണത്തിൽ മുൻനിരയിൽ വരും
ഫ്രാൻസിസ്‍കോ ടോട്ടിയുടെ സ്ഥാനം.

യവന രാജകുമാരനെ ഓർമ്മിക്കുന്ന മുഖം, മൈതാനങ്ങളിൽ പ്രസരിപ്പോടെ വിഹരിക്കുന്ന മധ്യനിരയിലെ ഭാവനാശാലി. അറ്റാക്കിംഗ് മിഡ്‍ഫീൽഡറായും സെക്കൻഡ് സ്ട്രൈക്കറായും തിളങ്ങിയ ടോട്ടി, റോമയ്‍ക്കായി 619 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത് 250 ഗോളുകൾ.

ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറിയ ടോട്ടി, തന്നെ വളർത്തി വലുതാക്കിയ ക്ലബിനായി കരിയർ തന്നെ സമർപ്പിച്ചു. യൂറോപ്പിലെ വമ്പൻ ക്ലബുകളായ റയൽ മാഡ്രിഡിന്‍റേയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്‍റേയും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ നിരസിച്ച ടോട്ടി, ഫുട്ബോളിന്‍റെ ബാലപാഠം
പകർന്നുനൽകിയ ജന്മനാട്ടിലെ ക്ലബിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കാൽപ്പന്തുകളിയെന്നാൽ പണം മാത്രമല്ലെന്ന മഹത്തായ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കിയ താരമാണ് ഫ്രാൻസിസ്കോ ടോട്ടി.

2006ൽ ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ടോട്ടി, രാജ്യാന്തര ഫുട്‍ബോളിലും തിളങ്ങി. ക്ലബ് ഫുട്ബോളിൽ റോമക്കായി ഒരു സിരിസ് എ കിരീടവും, രണ്ട് കോപ്പാ ഇറ്റാലിയ പട്ടവും സമ്മാനിച്ച ഗ്ലാഡിയേറ്റർ, വരുന്ന വർഷത്തെ ചാംപ്യൻസ് ലീഗ് ബർത്ത് കൂടി ഉറപ്പിച്ചാണ് ക്ലബിനോട് വിട ചൊല്ലിയത്.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies