ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്നത് വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമെന്ന് റിപ്പോർട്ട്. കുംബ്ലയോട് ടീമിലെ സീനിയർ താരങ്ങൾ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചനകൾ.
കുംബ്ലെയുടെ പരിശീലന രീതികളോട് ഒത്തുപോകാനാവില്ലെന്ന് കോഹ്ലിയടക്കമുള്ളവർ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയെ അറിയിച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരായ ധർമ്മശാല ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോഹ്ലിയുമായുള്ള തർക്കം രൂക്ഷമായത്.
അതിനിടെ പരിശീലക സ്ഥാനത്തേക്ക് വീരേന്ദർ സെവാഗിനെ സമീപിച്ചെങ്കിലും താരം സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന.