ലണ്ടൻ: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാലിന് പാകിസ്ഥാനെതിരെയാണ്.
മിനി ക്രിക്കറ്റ് ലോക കപ്പിന് ഇന്ന് തുടക്കം. ഐസിസി റാങ്കിങിലെ ആദ്യ എട്ട് ടീമുകൾ, രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ഓസ്ട്രേലിയ, ന്യൂസിലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് അടങ്ങുന്ന ഗ്രൂപ്പ് എ. ഇന്ത്യ, ദക്ഷണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാൻ അടങ്ങുന്ന ഗ്രൂപ്പ് ബി.
പോയിന്റ് നിലയിൽ മുന്നിലുള്ള ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിയിൽ കടക്കും. ഒരു തോൽവി പോലും സെമി സാധ്യതയെ ബാധിക്കുമെന്നതിനാൽ മത്സരങ്ങൾക്ക് വാശിയേറും.
ആരെയും വിറപ്പിക്കാൻ കഴിവുള്ള ബംഗ്ലാദേശ് ഇന്ന് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ സ്വന്തം തട്ടകത്തിൽ നടക്കുന്ന ടൂർണമെന്റെന്ന ഇംഗ്ലണ്ടിന്റെ സമ്മർദ്ധം മുതലെടുത്ത് ജയത്തോടെ തുടങ്ങാനാകും കടുവ കുട്ടികൾ ഇറങ്ങുക.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ 4ന് പാകിസ്ഥാനെതിരെയാണ് ആദ്യ മത്രത്തിന് ഇറങ്ങുന്നത്. 14നും 15നുമാണ് സെമിമത്സരങ്ങൾ, 18നാണ് ഫൈനൽ.