FootballNewsSports

സൗഹൃദ ഫുട്ബോൾ; അർജന്‍റീനയും ബ്രസീലും ഇന്ന് നേർക്കുനേർ

രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്‍റീനയും ബ്രസീലും ഇന്ന് നേർക്കുനേർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം.

സൂപ്പർ താരം ലയണൽ മെസി, എയ്ഞ്ചൽ ഡി മരിയ, പൗളോ ഡൈബാല, ഗോൺസാലോ ഹിഗ്വയ്ൻ എന്നിവർ അർജന്‍റീനയ്ക്കായി അണിനിരയ്ക്കും. ജൊർഗെ സാംപോളി പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ടീമിന്‍റെ ആദ്യമത്സരമാണിത്.

അതേസമയം 2018 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമെന്ന ഖ്യാതിയുമായാണ് ബ്രസീൽ ഇറങ്ങുന്നത്. നെയ്‍മർ, മാഴ്സലോ, ഡാനി ആൽവ്സ് എന്നീ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

Close
Close