രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനയ്ക്ക് ജയം. ഏകപക്ഷീയമമായ ഒരുഗോളിനാണ് അർജന്റീനയുടെ ജയം.
മെർക്കാഡോയാണ് ഗോൾ നേടിയത്. ജോർഗെ സാംപോളി പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ടീമിന്റെ ആദ്യമത്സരമത്സരമായിരുന്നു ഇന്നത്തേത്.
2018 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമെന്ന ഖ്യാതിയുമായിറങ്ങിയ ബ്രസീൽ നെയ്മർ, മാഴ്സലോ, ഡാനി ആൽവ്സ് എന്നീ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു.