ഓവൽ: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ പരിഹാസം.
ഇംഗ്ലണ്ടിലെ ഓവലിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനെത്തിയ മല്യയെ കൂക്കുവിളിച്ചും പരിഹസിച്ചുമാണ് ആരാധകർ വരവേറ്റത്. കള്ളനെന്ന് വിളിച്ചായിരുന്നു ആക്ഷേപം.
ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാനും മല്യ ശ്രമിച്ചിരുന്നു. വിവാദം ഭയന്ന് ഇന്ത്യൻ താരങ്ങൾ ചടങ്ങ് പൂർത്തിയാക്കി പെട്ടെന്ന് മടങ്ങുകയാണ് ഉണ്ടായത്.