NewsSports

പാകിസ്ഥാന് 212 റണ്‍സ് വിജയലക്ഷ്യം

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമിയില്‍ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച.49.5 ഓവറില്‍ 211 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ ബെയര്‍സ്‌റ്റോ 57 പന്തില്‍ നിന്ന് 43 ഉം മോര്‍ഗന്‍ 33 ഉം സ്‌റ്റോക്‌സ് 34 ഉം റണ്‍സെടുത്തു.

ഇംഗ്ലണ്ട് നിരയില്‍ അഞ്ച് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഹന്‍സ അലി മൂന്നും റയീസും ജുനൈദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് ശദബ് ഖാനും സ്വന്തമാക്കി.

പാകിസ്താന്‍ രണ്ടും ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് കളിക്കാനിറങ്ങിയത്. ഇംഗ്ലണ്ട് റോയ്ക്ക് പകരം ബെയര്‍സ്‌റ്റോയെയും പാകിസ്താന്‍ അമീറിന് പകരം അരങ്ങേറ്റക്കാരന്‍ റയീസിനെയും ഫഹീം അഷ്‌റഫിന് പകരം ലെഗ് സ്പിന്നര്‍ ഷദാബ്ഖാനെയുമാണ് അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തിയത്.

Close
Close