NewsSports

ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ സീരിസ് : ശ്രീകാന്ത് ഫൈനലില്‍

ജക്കാര്‍ത്ത:ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത് ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍. ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ സണ്‍ വാന്‍ ഹുവിനെ സെമിയില്‍ അട്ടിമറിച്ചാണ് ശ്രീകാന്ത് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഒരു മണിക്കൂര്‍ 12 മിനറ്റ് നീണ്ട മത്സരത്തില്‍ 21-15, 14-21, 24-22 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയം നേടിയത്.

ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ എത്തുന്നത്.

മലയാളി താരം എച്ച് എസ് പ്രണോയിയെ സെമിയില്‍ കീഴടക്കിയ കസുമാസ സകായിയാണ് ഫൈനലില്‍ ശ്രീകാന്തിന്റെ എതിരാളി.

ലോക 22ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്. എന്നാല്‍ യോഗ്യതാ റൗണ്ട് കളിച്ച് ഫൈനല്‍ വരെയെത്തിയ സകായിയുടെ ആദ്യ സൂപ്പര്‍ സീരീസ് കലാശപ്പോരാട്ടമാണിത്.

 

 

 

Please scroll down for comments

Close
Close