ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2017, 07:59 am IST
FacebookTwitterWhatsAppTelegram

ഓവല്‍: ചാമ്പ്യന്‍സ്   ട്രോഫി ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ഏറ്റുമുട്ടും. വൈകിട്ട് മൂന്നിനാണ് പോരാട്ടം .

10 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. 2007ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്ത് ലോകചാമ്പ്യന്മാരായി.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് തുടര്‍ച്ചയായി രണ്ടാംഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. പാക്കിസ്ഥാന്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഫെനല്‍ യോഗ്യത നേടിയത്.

നിലവിലെ പ്രകടനം വച്ചുനോക്കിയാല്‍ ഇന്ത്യക്കാണ് മത്സരത്തില്‍ മുന്‍തൂക്കം. കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.അതും 124 റണ്‍സിന്റെ കൂറ്റന്‍ ജയം. വഹാബ് റിയാസടക്കമുള്ള പാക് ബൗളര്‍മാരെ രോഹിത് ശര്‍മ്മയും കോഹ്ലിയും അടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര അടിച്ചു പറത്തി. ഇന്ത്യയുടെ 324 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്ഥാന്‍ മഴകൂടി കളിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു.

മികച്ച ഫോമിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറിയും നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മിന്നുന്ന ഫോമിലാണ്. ശിഖര്‍ ധവാന്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 317 റണ്‍സും രോഹിത് ശര്‍മ്മ 304 റണ്‍സും അടിച്ചെടുത്ത് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളിച്ച നാല് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 253 റണ്‍സ് നേടി റണ്‍വേട്ടയില്‍ അഞ്ചാമതാണ്. കൂടാതെ യുവരാജ്‌സിങ്, ധോണി, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും മികച്ച ഫോമിലാണെന്നതും ഇന്ത്യയ്‌ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നു.

മറുവശത്ത് പാക്കിസ്ഥാന്റെ കരുത്ത് ബോളിങ് പ്രകടനമാണ്. ടൂര്‍ണമെന്റില്‍ നാല് കളികളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹസന്‍ അലിയാണ് അവരുടെ തുറുപ്പുചീട്ട്.

ഇന്നത്തെ മത്സരത്തില്‍ ടോസ് നേടുന്ന ടീം ബാറ്റിങ്ങ് തെരഞ്ഞെടുക്കാനാണ് സാധ്യത. കെന്നിങ്ങ്ടണ്‍ ഓവലിലെ പിച്ച് പൊതുവില്‍ ബാറ്റ്‌സ്മാന്മാരെ തുണയ്‌ക്കുന്നതാണ്.

 

 

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies