മോസ്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരയ കാമറൂണിനെതിരെ ചിലിക്ക് രണ്ട് ഗോളിന്റെ ഏകപക്ഷീയ ജയം. അര്ഡുറോ വിദാല്‍, എഡുര്‍ഡോ വര്‍ഗാസ് എന്നിവരാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ 80 മിനിറ്റ് വരെ തെക്കേ അമേരിക്കന്‍ ജേതാക്കളോട് കാമറൂണ്‍ പിടിച്ച് നിന്നെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ വഴങ്ങി.
അലക്സിസ് സാഞ്ചസിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെ വിദാല്‍ 81ാം മിനിറ്റില്‍ കാമറൂണിന്റെ വല കുലുക്കി. 91ാം മിനിറ്റിലായിരുന്നു വര്‍ഗാസിന്റെ ഗോള്‍.
മത്സരത്തില്‍ വ്യക്തമായ മേധാവിത്വത്തോടെയാണ് ചിലി പന്ത് തട്ടിയത്. എന്നാലും ഗോള്‍ അകന്നു നിന്നു. രണ്ടാം പകുതിയില്‍ റിസര്‍വ് ബെഞ്ചില്‍ നിന്ന് അലക്സി സാഞ്ചസിനെ കളത്തിലിറക്കിയതോടെ ചിലി കൂടുതല്‍ ഉണര്‍ന്നു.