NewsSports

അനിൽ കുംബ്ലെ രാജിവച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം അനിൽ കുംബ്ലെ രാജിവച്ചു. രാജിക്കത്ത് ബിസിസി ഐക്ക് കൈമാറി.

കുംബ്ലെയും നായകൻ വിരാട് കോഹ്‍ലിയുമായുള്ള പോര് മൂർഛിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് രാജി.

നേരത്തെ പരിശീലകനില്ലാതെയായിരുന്നു ടീം ഇന്ത്യ ലണ്ടനിൽ നിന്ന് വെസ്റ്റ് ഇൻഡീസിലേക്ക് യാത്ര തിരിച്ചത്.

ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാലാണ് കുംബ്ലെ തങ്ങുതെന്നായിരുന്നു ബിസിസിഐയുടെ വിശദീകരണം.

Shares 856
Close
Close