ലണ്ടന്‍ : പതിനൊന്നാമത് വനിതാ ക്രിക്കറ്റിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 35 റണ്‍സ് ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി സ്മൃതി മന്ഥന 90 റണ്‍സും പൂനം റാവത്ത് 86 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീടു വന്ന ക്യാപ്റ്റന്‍ മിഥാലി രാജ് 71 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 246 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ദീപ്തി ശര്‍മ്മ മൂന്നു വിക്കറ്റുനേടി.