മോസ്ക്കോ/സോച്ചി: ലോക ചാമ്പ്യന്മാരായ ജര്‍മനിയും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മായ ചിലിയും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
ജര്‍മനി ആധികാരികമായി കാമറൂണിനെ തകര്‍ത്തപ്പോള്‍ ചിലി ഓസ്ട്രേലിയയോട് സമനില വഴങ്ങിയാണ് സെമിയില്‍ ഇടം നേടി.
ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജര്‍മനിയുടെ ജയം. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു ഗോളുകളെല്ലാം.
നേരത്തെ ന്യൂസിലന്ഡിനതിരെ 4-0 ന്റെ തകര്‍പ്പന്‍ ജയത്തോടെ പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിന്റെ സെമിയിലെത്തിയിരുന്നു. റഷ്യയെ 2-1 വീഴത്തിയാണ് മെക്സിക്കോ സെമി ഉറപ്പിച്ചത്.
യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലാണ് സെമിയില്‍ ചിലിയുടെ എതിരാളി. ജര്‍മനി സെമിയില്‍ മെക്സിക്കോയെ നേരിടും.