മോസ്കോ : മിനി ഫുഡ്ബോള്‍ ലോകകപ്പിന്റെ സെമി പോരാട്ടങ്ങള്‍ ഇന്നു മുതല്‍. കോണ്‍ഫെഡറേഷന്‍ കപ്പ് ഫുഡ്ബോള്‍ ആദ്യ സെമിപോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ചിലിയെ നേരിടും. ഇന്നു തോറ്റാല്‍ പിന്നെ അവസരമില്ല. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല.
മാറ്റമൊന്നുമില്ല. സെമിയിലും പോര്‍ച്ചുഗലിന്റെ കുന്തമുന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗലിന്റെ വരവ്. മൂന്നു കളിയില്‍ രണ്ടു ജയവും ഒരു സമനിലയും. അവസാന മത്സരത്തില്‍ നാലു ഗോളിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ സെമിയോഗ്യത നേടിയത്.
അതേ സമയം രണ്ടു സമനിലയും ഒരു ജയവുമായാണ് ചിലി സെമിബര്‍ത്ത് നേടിയത്. അവസാന ഗ്രൂപ്പു മത്സരത്തില്‍ ഓസ്ട്രേലിയയുമായി 1-1 സമനില വഴങ്ങാനായിരുന്നു ചിലിയുടെ യോഗം.
എന്തുതന്നെയായാലും ചിലിയുടെ വേഗതയാര്‍ന്ന ആക്രമണ ഫുഡ്ബോളിന് അതേ നാണയത്തില്‍ ക്രിസ്റ്റ്യാനോയിലൂടെ മറുപടി നല്കാന് പോര്‍ച്ചുഗല്‍ ഇറങ്ങുമ്പോള്‍ കളിക്ക് വാശിയേറും എന്നുറപ്പാണ്.
2011ല്‍ 1-1 ന് അവസാനിച്ച സൗഹൃദ മത്സരമാണ് ഇവര്‍ തമ്മില്‍ നേര്ക്കുനേര ഏറ്റുമുട്ടിയ ഏക കളി.