മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു വി സാംസണും ബേസില്‍ തമ്പിയും ഇടം നേടി. ഐ.പി.എല്ലിലെ പ്രകടനമാണ് സഞ്ജുവിനും ബേസിലിനും എ ടീമിലേക്കുള്ള വഴി തുറന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി മികച്ച ബാറ്റിങാണ് സഞ്ജു കാഴ്ചവെച്ചത്. ഗുജറാത്ത് ലയണ്‍സിന്റെ ബൗളിങ്ങില്‍ തിളങ്ങിയ ബേസില്‍ എമേര്‍ജിങ് താരമെന്ന ബഹുമതിയും നേടിയിരുന്നു.
പതിനഞ്ചംഗ ടീമില്‍ പാതി മലയാളിയായ ശ്രേയസ് അയ്യരും കരുണ്‍ നായരും ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിനെ മനീഷ് പാണ്ഡെയും ചതുര്ദിനത്തിനുള്ള ടീമിനെ കരുണ്‍ നായരുമാണ് നയിക്കുന്നത്.
ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ ഓസ്ട്രേലിയ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റും രണ്ട് ചതുര്‍ദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.