മോസ്കോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളില്‍ കോണ്‍കോഫ് ചാമ്പ്യന്മാരായ മെക്സിക്കോയ വീഴ്ത്തി ജര്‍മനി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളിനാണ് ലോക ചാമ്പ്യന്മാര് മെക്സിക്കോയെ തകര്‍ത്തത്.
കളിയുടെ ആറ്, എട്ട് മിനിറ്റുകളില്‍ മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോറെറ്റ്സ്ക നേടിയ ഗോളുകളാണ് ജര്‍മന്‍ വിജയം അനായാസമാക്കിയത്.
59-ാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ ജര്‍മനിയുടെ മൂന്നാം ഗോളും കണ്ടെത്തി.
89-ാം മിനിറ്റില്‍ മാര്‍ക്കോ ഫാബിയനിലൂടെ മെക്സിക്കോ ഒന്നു തിരിച്ചടിച്ചെങ്കിലും അടുത്ത മിനിറ്റില്‍ യൂനുസ് ജര്‍മനിയുടെ നാലാം ഗോളും നേടി പട്ടിക തികച്ചു.
ആദ്യ സെമിയില്‍ പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ ചിലിയാണ് ഫൈനലില്‍ ജര്‍മനിയുടെ എതിരാളിക