ആന്റിഗ്വ : വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ നാലാം ഏകദിനം ഇന്നു നടക്കും. രണ്ടു മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം. ആദ്യ ഏകദിനം മഴയില്‍ നഷ്ടപ്പെട്ടിരുന്നു.
പരമ്പരയില്‍ ഇന്ത്യ മികച്ച ഫോമിലാണ്. അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി എം.എസ്. ധോണി എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓപ്പണിങില്‍ രഹാനെ തിളങ്ങുന്നു. 62, 103, 72 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോറുകള്‍.
കഴിഞ്ഞ കളിയില്‍ പുറത്താകാതെ 78 റണ്‍സ് അടിച്ച മഹേന്ദ്ര സിംഗ് ധോണിയുടെയും 72 റണ്‍സെടുത്ത് പുറത്തായ അജിങ്ക്യ രഹാനെയുടെയും മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇന്ത്യയുടെ 251 റണ്‍സ് പിന്തുടരാനിറങ്ങിയ വിന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് പുറത്തായി.
അതേ സമയം പരമ്പരയില്‍ ഇതുവരെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ വിജയം നേടി പരമ്പര സ്വന്തമാക്കാം എന്ന വിശ്വാസത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുക.