വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന് അട്ടിമറിയോടെ തുടക്കം. ലോക മൂന്നാം നമ്പർ താരം സ്റ്റാനിസ്ലാവ് വാവറിങ്കയെ റഷ്യയുടെ സീഡില്ലാ താരം ഡാനിയേൽ മെദ്വദേവാണ് ആദ്യ റൗണ്ടിൽ അട്ടിമറിച്ചത്.
നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്പാനിഷ് താരം റാഫേൽ നദാൽ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ ജയം തേടി മുൻചാമ്പ്യൻമാരായ റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും, ആഞ്ജലിക് കെർബറും ഇന്നിറങ്ങും.