കൊച്ചി: കേരള ബ്ലാസ്റ്റേഴ്‍സ് സന്ദേശ് ജിംഗാനെ നിലനിർത്തി. ബ്ലാസ്റ്റേഴ്‍സ് നിലനിർത്തുന്ന രണ്ടാമത്തെ താരമാണ് ജിംഗാൻ.
മൂന്ന് വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് ജിംഗാനുമായി കരാറിൽ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ മലയാളി താരം സികെ വിനീതിനേയും ബ്ലാസ്റ്റേഴ്‍സ് നിലനിർത്തിയിരുന്നു.
ചണ്ഡിഗഢ് സ്വദേശിയായ സന്ദേശ് ജിംഗാനാണ് മൂന്ന് സീസണായി ബ്ലാസ്റ്റേഴ്‍സിന്‍റെ പ്രതിരോധക്കോട്ട കാക്കുന്നത്.
നേരത്തെ സികെ വിനീതിനെയും ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിരുന്നു.















