ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുതിപ്പ്. രണ്ടാം ദിനം ഇന്ത്യയ്ക്ക് നാല് സ്വർണവും ഒരു വെള്ളിയും വെങ്കലവും ലഭിച്ചു. 400 മീറ്ററിലും 1500 മീറ്ററിലുമാണ് ഇന്ത്യൻ താരങ്ങൾ സ്വർണം കൈക്കലാക്കിയത്.
പുരുഷ വിഭാഗം 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് സ്വർണവും ആരോക്യ രാജീവ് വെള്ളിയും സ്വന്തമാക്കി.
വനിതാ വിഭാഗത്തിൽ എസ് നിർമ്മലയാണ് ഒന്നാമതെത്തിയത്. വനിത വിഭാഗം 1500 മീറ്ററിൽ പി യു ചിത്ര സ്വർണം നേടി.
മലയാളി താരം ജിസ്ന മാത്യുവിനാണ് വെങ്കലം. പുരുഷ വിഭാഗത്തിൽ അജയ്കുമാർ സരോജിനാണ് സ്വർണം.