ഭുവനേശ്വർ: ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് സ്വർണ്ണം കൂടി. 10,000മീറ്ററിൽ ജി. ലക്ഷ്മണും, വനിതകളുടെ ഹെപ്റ്റാത്തലണിൽ
സ്വപ്ന ബർമ്മനുമാണ് സ്വർണ്ണം ചൂടിയത്.
ഇതോടെ ഇന്ത്യയുടെ സ്വർണ്ണ നേട്ടം പത്തായി. നേരത്തെ 800 മീറ്ററിൽ അർച്ചനാ ആദവ് സ്വർണം സ്വന്തമാക്കിയിരുന്നു. ഇതേ ഇനത്തിൽ മത്സരിച്ച മലയാളി താരം ടിന്റു ലൂക്ക മത്സരം പൂർത്തിയാക്കാതെ പിന്മാറുകയായിരുന്നു. അതേസമയം, 800 മീറ്റർ പുരുഷ വിഭാഗത്തിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം നേടി.
മികച്ച പ്രകടനത്തോടെ ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.