ഭുവനേശ്വർ: ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. അവസാന ദിവസമായ ഇന്ന് ആറ് സ്വർണം നേടിയാണ് ഇന്ത്യ വർഷങ്ങളായുള്ള ചൈനീസ് ആധിപത്യത്തിന് കടിഞ്ഞാണിട്ടത്.
ഇന്ന് സുവർണ നേട്ടം സ്വന്തമാക്കിയവരിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസും, ജിസ്ന മാത്യുവും ഉൾപ്പെടും. 13 സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവുമായാണ് ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യൻ അത്ലറ്റിക് മീറ്റിൽ കിരീടം ചൂടുന്നത്.
ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് സ്വർണ്ണം കൂടി ലഭിച്ചു. 10,000മീറ്ററിൽ ജി. ലക്ഷ്മണും, വനിതകളുടെ ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമ്മനുമാണ് സ്വർണ്ണം ചൂടിയത്.