മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കും. സച്ചിൻ തെൻഡുൽക്കർ,വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന ടീമാണ് അഭിമുഖത്തിലൂടെ പുതിയ പരിശീലകനെ തെരെഞ്ഞെടുക്കുക.
മുൻ താരം രവിശാസ്ത്രിയുടെ പേരാണ് സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. രവിശാസ്ത്രിയെ കൂടാതെ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്, ലാൽ ചന്ദ് രജ്പുത്ത്, സന്ദീപ് പാട്ടീല്‍, ടോം മൂഡി,റിച്ചാർഡ് പൈബസ്, രാകേഷ് ശർമ തുടങ്ങിയ പ്രമുഖരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്.
രണ്ടു വർഷത്തേക്കാകും പരിശീലകനെ നിയമിക്കുക. അനിൽ കുംബ്ലൈ ഒഴിഞ്ഞതിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫി ഉൾപ്പടെയുള്ള മത്സരങ്ങൾ പരിശീലകന്റെ അഭാവത്തിലാണ് ഇന്ത്യ നേരിട്ടത്.