മുംബൈ: മുൻ ഇന്ത്യൻ താരം രവിശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി തെരഞ്ഞെടുത്തതായി സൂചന. 2019 ലോകകപ്പ് വരെയാണ് കാലാവധി.
ടീം ഡയറക്ടറായി പ്രവർത്തിച്ച പരിചയമാണ് രവിശാസ്ത്രിക്ക് കോച്ച് തെരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകിയത്.
മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിരേന്ദർ സേവാഗ്, മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി എന്നിവരെയും അവസാന നിമിഷം വരെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.