മൊണാക്കോ ഡയമണ്ട് ലീഗിലും ഉസൈൻ ബോൾട്ടിന് സ്വർണം. 9.95 സെക്കന്റിലാണ് ബോൾട്ട് ഒന്നാമത് ഓടിയെത്തിയത്. അമേരിക്കയുടെ ഇസയ യംഗിനാണ് വെള്ളിയും ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബ് വെങ്കലവും കരസ്ഥമാക്കി.
അടുത്ത മാസം ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഡയമണ്ട് ലീഗ് സംഘടിപ്പിച്ചത്. ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്കിൽ നിന്ന് വിരമിക്കുമെന്ന് ബോൾട്ട് പ്രഖ്യാപിച്ചിരുന്നു.















