യുഎസ് : ഇന്ത്യന്‍ താരം കശ്യപ്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ യുഎസ് ഓപണ്‍ ഗ്രാന്‍പ്രിയില്‍ ഫൈനലില്‍ കടന്നു.
രണ്ടാം സീഡായ പ്രണോയ് സെമി ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ 21-14, 21-19 എന്ന സ്കോറിനാണ് വിയറ്റ്നാമിന്റെ ടിന് മിന് എന്ഗൂയിനെ തോല്‍പ്പിച്ചത്.
ആദ്യ ഗെയിമില്‍ പരാജയപ്പെട്ട കശ്യപ്, കൊറിയയുടെ ക്വാങ് ഹെയ് ഹീയെ 15-21, 21-15, 21-16 എന്ന സ്കോറിനു തോല്‍പ്പിച്ചു.
ടോപ് സീഡുകളായ ലു ചിങ് യാവോ, ചൈനീസ് തായ്പേയിയുടെ യാങ് പോ ഹാന്‍ എന്നിവരടങ്ങിയ ടീമിനെ 21-12, 12-21, 22-20ന് തോല്‍പ്പിച്ച് യുഎസ് ഓപണ്‍ ഫൈനലിസ്റ്റുകളായ മനു അത്രിയും ബി സുമീത് റെഡ്ഡിയും ഡബിള്‍സ് ഫൈനലില്‍ കടന്നന്നു.















