ന്യൂഡൽഹി: നിതീഷ്കുമാറിന്റെ തീരുമാനം ഞെട്ടിച്ചുകളഞ്ഞുവെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ എംപി വിരേന്ദ്രകുമാർ.
ജെഡിയുവുമായുള്ള പാർട്ടിയുടെ ബന്ധം വിഛേദിച്ചതായും സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് ഭാവി പരിപാടികൾ നിശ്ചയിക്കുമെന്നും വിരേന്ദ്രകുമാർ പറഞ്ഞു.
ശരത് യാദവുമായി കൂടികാഴ്ച്ച നടത്തി വിയോജിപ്പ് അറിയിച്ചതായും രാജ്യസഭാ അംഗത്വം രാജിവെക്കേണ്ടി വന്നാലും വിട്ടുവീഴ്ച്ചക്കില്ലെന്നും വിരേന്ദ്രകുമാർ വ്യക്തമാക്കി.