ബ്യൂണസ് ഐറിസ്: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അർജന്റീനയുടെ മുൻ ഫുട്ബോളർ കാർലോസ് ടെവസ് ആശുപത്രി വിട്ടെന്ന് സൂചന. മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരംഅർജന്റീന ക്ലബ് അത്ലറ്റിക്കോ ഇൻഡിപെൻഡന്റിന്റെ പരിശീലകനാണ്. ക്ലബാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം വ്യക്തമാക്കി.
ടെവസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടനെ ടീമിനൊപ്പം ചേരുമെന്നുമാണ് വിവരം. ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലബുമായി 2026 വരെ അദ്ദേഹത്തിന് കരാറുണ്ട്. നിലവിൽ അർജൻൈൻ ചാമ്പ്യൻ ഷിപ്പിൽ ആറാം സ്ഥാനത്താണ് ഇൻഡിപെൻഡന്റി.
നാൽപതുകാരനായ ടെവസ് അർജന്റീനയ്ക്കായി 76 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്,ബോക്ക ജൂനിയേഴ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ടെവസ്.