ന്യൂഡല്‍ഹി : മലയാളി താരം സി കെ വിനീതിനെ ഒഴിവാക്കി ഏഷ്യന്‍കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മുപ്പത്തിനാല് അംഗ പട്ടികയില്‍ അനസ് എടത്തൊടികയും ടി പി രഹനേഷും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐലീഗിലും ഐ എസ് എല്ലിലും ഇന്ത്യന്‍ ടോപ് സ്കോററാണ് വിനീത്. ഫെഡറേഷന് കപ്പില്‍ ബംഗ്ലൂര് എഫ് സി ജേതാക്കളായതും വിനീതിന്റെ ഇരട്ടഗോള്‍ മികവിലായിരുന്നു.
സുബ്രതപോള്, ഗുര്‍പ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്, ജാക്കിചന്ദ് സിംഗ്, യുജിന്‍സണ്‍ ലിംഗ്ദോ, ഉദാന്ത സിംഗ്, ജെജെ ലാല്‍പെഖുല, സുനല്‍ ഛെത്രി, റോബിന് സിംഗ് തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. 23 വയസ്സില്‍ താഴെയുള്ള ടീമിലെ അഞ്ചുപേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ മക്കാവുവാണ് ഇന്ത്യയുടെ എതിരാളി.
ഈമാസം പതിനേഴ് മുതല്‍ 27 വരെ ചെന്നെയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ടീമിനെയും ഈപട്ടികയില്‍ നിന്നാണ് തിരഞ്ഞെടുക്കുക. പതിനൊന്നിന് ചെന്നൈയിലാണ് ക്യാമ്പ് തുടങ്ങുക.