കൊൽക്കത്ത: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ട്വന്റി 20 മല്‍സരത്തിന് വേദിയാകുന്നു. ഒരു ട്വന്റി ട്വന്റി മത്സരമാണ് കാര്യവട്ടത്ത് അനുവദിച്ചിരിക്കുന്നത്.
കൊൽക്കത്തയിൽ ചേർന്ന ബിസിസിഐ യോഗത്തിലാണ് കാര്യവട്ടത്ത് മത്സരം അനുവദിക്കാൻ തീരുമാനമായത്.
ഓസ്ട്രേലിയ,ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളുടെ ഇന്ത്യൻ പര്യടനത്തിന്റെ തീയതിയും യോഗത്തിൽ തീരുമാനിച്ചു.