മാഡ്രിഡ്: താൻ ജീവിതത്തിലൊരിക്കലും നികുതി വെട്ടിച്ചിട്ടില്ലെന്നും തന്റെ ജീവിതം നേരായ മാർഗത്തിലൂടെയാണെന്നും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
നികുതി വെട്ടിപ്പ് കേസിൽ മാഡ്രിഡ് കോടതിയിൽ ഹാജരായപ്പോഴാണ് സൂപ്പർ താരം ഇക്കാര്യം വ്യക്തമാക്കിയത്.
സ്പെയിൻ ടാക്സ് ഓഫിസിൽ താനെല്ലാം ബോധിപ്പിച്ചിട്ടുണ്ടെന്നും തന്റെ സമ്പത്തിന്റെ ഉറവിടം താൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
2011 മുതൽ 2014 വരെ 15 മില്യൺ യൂറോ നികുതി താരം വെട്ടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.