ബാഴ്സ: ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ കൂടുമാറ്റത്തിനൊരുങ്ങുന്ന നെയ്മറിന് ആശംസകളുമായി ടീമംഗം ലയണല്‍ മെസി. നെയ്മറുമായുള്ള കഴിഞ്ഞ വര്‍ഷങ്ങള്‍ ആനന്ദത്തിന്റെതായിരുന്നെന്നും ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പില്‍ എല്ലാവിധ ആശംസകളും നേരുന്നതായും ഇന്‍സ്റ്റഗ്രാമില്‍ ലയണല്‍ മെസി കുറിച്ചു.
ഇതോടൊപ്പം ഇരുവരുടെയും ബാഴ്സയിലെ ജഴ്സിയും ബൂട്ടുകളും അടങ്ങുന്ന വീഡിയോയും മെസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി നെയ്മറും മെസിയും ഒന്നിച്ചാണ് ബാഴ്സയില്‍ കളിച്ചിരുന്നത്.
ബാഴ്സ ആരാധകര്‍ക്ക് നിരാശ നല്കി ഇന്ന് വൈകിട്ടോടെയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് മാറാന്‍ ബാഴ്സലോണ അനുമതി നല്‍കിയത്. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം.