മുംബൈ: ഇടിക്കൂട്ടിലെ പോരാട്ടത്തില്‍ ചൈനയെ മലര്‍ത്തിയടിച്ച് വിജേന്ദര്‍ ജയിച്ചു. ഇന്ത്യയുടെ വിജേന്ദര്‍ സിംഗും ചൈനയുടെ സുല്‍പിക്കര്‍ മെയ്മെയ്തിയാലിയും തമ്മിലായിരുന്നു മത്സരം. വിജയത്തോടെ വിജേന്ദര്‍ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.
പ്രൊഫഷണല്‍ ബോക്സിംഗില്‍ 31 കാരനായ വിജേന്ദറും 23 കാരനായ മെയ്തിയാലിലും തമ്മിലുളള മത്സരം മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിലായിരുന്നു
പ്രൊഫഷണല്‍ ബോക്സിങ്ങില്‍ വിജേന്ദറിന്റെ തുടര്‍ച്ചായായ ഒന്‍പതാം വിജയമാണിത്
റിംഗിലെ പോരാട്ടത്തിന് മുന്‍പ് തന്നെ ഇരുതാരങ്ങളും തമ്മിലുള്ള വാക്പോര് തുടങ്ങിയിരുന്നു. ചൈനക്കാര്‍ ആരെന്ന് കാണിച്ചുതരാം എന്ന മെയിതിയാലിയുടെ വെല്ലുവിളിക്ക് വിജേന്ദര്‍ കൊടുത്ത മറുപടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികം ആയുസില്ല എന്നാണ്.