NewsSports

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്; സിന്ധു സെമിയിൽ

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയിൽ. അഞ്ചാം സീഡ് ചൈനയുടെ സൺ യുവിനെ നേരിട്ടുളള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു സെമി ബർത്ത് ഉറപ്പിച്ചത്.

സ്കോർ 21 – 14, 21-9. സെമിയിൽ പ്രവേശിച്ചതോടെ സിന്ധു മെഡൽ ഉറപ്പിച്ചു.

അതേ സമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് സെമി കാണാതെ പുറത്തായി. ലോക രണ്ടാം നമ്പറും ഒന്നാം സീഡുമായ ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോ നേരിട്ടുള്ള ഗെയിമുകൾക്കാണ് ശ്രീകാന്തിനെ കീഴടക്കിയത്.സ്കോർ 21-14,21-18.

നാലാം ക്വാർട്ടർ മത്സരത്തിൽ സൈന നെഹ്‍‍വാൾ സ്കോട്‍ലൻ‍ഡ് താരം ക്രിസ്‍റ്‍റി ഗിൽമോറിനെ നേരിടും.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close