ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് വെങ്കലം. സെമിയിൽ ജപ്പാന്റെ നൊസോമി ഒകുഹരോയോട് പരാജയമേറ്റുവാങ്ങി.
ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് സൈന പരാജയമേറ്റുവാങ്ങിയത്. സ്കോർ 21-12, 17-21, 10-21.
ലോക ചാമ്പ്യൻഷിപ്പിൽ സൈനയുടെ രണ്ടാം മെഡലാണിത്. ജക്കാർത്ത ചാമ്പ്യൻഷിപ്പിൽ സൈന നെഹ്വാൾ വെള്ളി മെഡൽ നേടിയിരുന്നു.
ഫൈനൽ ലക്ഷ്യമിട്ട് പി വി സിന്ധു, ചൈനയുടെ ചെൻ യുഫെയെ നേരിടും.