കാൻഡി: ഇന്ത്യാ ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 2.30ന് കാൻഡിയിലാണ് മത്സരം.
ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. തുടർച്ചയായി മൂന്ന് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം സമ്മർദം നിറഞ്ഞാതായിരിക്കും.
ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ടീമിനെ നിലനിർത്തിയായിരിക്കും ഇന്ത്യ ഇന്ന് ഇറങ്ങുക. കഴിഞ്ഞ ഏകദിനത്തിൽ ആറ് വിക്കറ്റ് നേടിയ ധനഞ്ജയയുടെ ബൗളിംഗിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനും ലങ്കയ്ക്ക് ജയം അനിവാര്യമാണ്.