ആൾട്ടോയെ കടത്തിവെട്ടി ഡിസയർ: ഇന്നോവയ്ക്ക് അടി തെറ്റി : ആഗസ്റ്റിലെ കാർ വിൽപ്പന ഇങ്ങനെ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആൾട്ടോയെ കടത്തിവെട്ടി ഡിസയർ: ഇന്നോവയ്‌ക്ക് അടി തെറ്റി : ആഗസ്റ്റിലെ കാർ വിൽപ്പന ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2017, 08:26 pm IST
Facebook
Twitter
WhatsAppTelegram

‌ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന കാറെന്ന ബഹുമതി മാരുതി സുസുകി ഡിസയറിന് . സ്ഥിരമായി ഒന്നാം സ്ഥാനം കയ്യടക്കി വന്നിരുന്ന മാരുതിയുടെ തന്നെ ആൾട്ടോ മോഡലിനെയാണ് ഡിസയർ പിന്നിലാക്കിയത് .

2017 ആഗസ്റ്റിൽ 30,934 ഡിസയറുകളാണ് വിറ്റുപോയത് . ആൾട്ടോ 21,521 എണ്ണമാണ് വിറ്റത് . 2017 ൽ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ആൾട്ടോ പിന്നിലാകുന്നത് . കഴിഞ്ഞ ഏപ്രിലിൽ മാരുതിയുടെ തന്നെ സ്വിഫ്റ്റ് ആൾട്ടോയെക്കാൾ നേരിയ മുൻതൂക്കം നേടിയിരുന്നു . എങ്കിലും ഇത്രയും വലിയ വ്യത്യാസത്തിൽ ആൾട്ടോ പിന്നിലാകുന്നത് ഇതാദ്യമായാണ് .

ഏറ്റവും വിൽപ്പനയുള്ള കാറുകളിൽ ആദ്യ പത്തിൽ ഏഴെണ്ണവും മാരുതിയുടെ വാഹനങ്ങളാണ് . ആദ്യ ആറു സ്ഥാനങ്ങളിലും മാരുതിയുടെ കാറുകൾ തന്നെ. മൂന്നാം സ്ഥാനത്ത് ബലെനോയും നാലാം സ്ഥാനത്ത് വിറ്റാറ ബ്രെസയും .അഞ്ചും ആറും സ്ഥാനങ്ങളിൽ വാഗൺ ആറും സ്വിഫ്റ്റും .ഹ്യൂണ്ടായുടെ ഐ ടെൻ ഗ്രാൻഡ് ആണ് ഏഴാം സ്ഥാനത്ത് . ഇലൈറ്റ് ഐ 20 എട്ടാം സ്ഥാനം നേടിയപ്പോൾ ക്രേറ്റ ഒൻപതാമതെത്തി . പത്താമത് വീണ്ടും മാരുതിയുടെ കാർ തന്നെ . സെലേറിയോ .

റെനോയുടെ ജനപ്രിയ വാഹനമായ ക്വിഡ് ആണ് പതിനൊന്നിൽ . ടാറ്റ ടിയാഗോ പതിമൂന്നാം സ്ഥാനത്താണ്. ഇന്നോവയുടെ വിൽപ്പനയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ ഇടിവാണുണ്ടായത് . 36 ശതമാനമാണ് ഇന്നോവയുടെ വിൽപ്പന കുറഞ്ഞത് . ജൂലൈയിൽ 9369 യൂണിറ്റുകൾ വിറ്റുപോയപ്പോൾ ആഗസ്റ്റിൽ അത് 5963 ആയി കുറഞ്ഞു.

ഹ്യൂണ്ടായ് വെർനയാണ് ആഗസ്റ്റിൽ വലിയ നേട്ടമുണ്ടാക്കിയത് .ജൂലയിൽ 520 യൂണിറ്റുകൾ മാത്രം വിറ്റുപോയപ്പോൾ ആഗസ്റ്റിൽ 4,779 യൂണിറ്റുകൾ വിറ്റഴിയ്‌ക്കാൻ കമ്പനിക്ക് കഴിഞ്ഞു . പുതിയ മോഡൽ വെർനയാണ് വാഹനപ്രേമികളെ ആകർഷിച്ചത് .

ആഗസ്റ്റിൽ ഇന്ത്യയിൽ പുതുതായി നിരത്തിലിറങ്ങിയ കാറുകളുടെ എണ്ണം 2,90,102 ആണ് . 52.14 ശതമാനം ഷെയറോടെ മാരുതി തന്നെയാണ് മുന്നിൽ . 1,51,270 കാറുകൾ മാരുതി സുസുകി വിറ്റഴിച്ചപ്പോൾ വളരെ പിന്നിൽ രണ്ടാം സ്ഥാനത്താണ് ഹ്യൂണ്ടായ് . 16.24 ശതമാനമാണ് ഹ്യൂണ്ടായുടെ വിഹിതം . വിറ്റഴിച്ചത് 47,103 കാറുകൾ. മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്ര 17,609 കാറുകൾ വിറ്റു . വിഹിതം 6.07 ശതമാനം. ഏറ്റവും കുറച്ച് കാറുകൾ വിറ്റത് ഷെവർലേയാണ് . 18 എണ്ണം.

പതിവുപോലെ ഹാച്ച് ബാക്ക് കാറുകൾ 46 ശതമാനത്തോടെ ജനപ്രിയമായപ്പോൾ സെഡാൻ വിഭാഗത്തിന് 23 ശതമാനം പിന്തുണ ലഭിച്ചു . എം‌യുവി പതിമൂന്ന് ശതമാനവും എസ്‌യു‌വി 18 ശതമാനവും വിറ്റഴിക്കപ്പെട്ടു. ജൂണിൽ ജിഎസ്ടിയുടെ മുന്നോടിയായി കാർ വിപണി അല്പം പിന്നോട്ട് പോയെങ്കിലും ജൂലൈയിലും ആഗസ്റ്റിലും വലിയ കുതിച്ചു ചാട്ടമാണുണ്ടായത് .

 

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies