NewsFootballSports

അണ്ടര്‍ 17 ലോകകപ്പ്; കൊച്ചിയില്‍ എട്ടു മത്സരങ്ങള്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ എട്ട് മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുമെന്ന് കായിക മന്ത്രി എസി. മൊയ്തീന്‍ പറഞ്ഞു.

ആദ്യ മത്സരം ഒക്‌ടോബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് ബ്രസീലും സ്‌പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയും നൈജീരിയയും ഏറ്റുമുട്ടും.

പത്താം തീയതി വൈകിട്ട് അഞ്ചിന് സ്പെയിന്‍ – നൈജീരിയ മത്സരവും രാത്രി എട്ടിന് ദക്ഷിണ കൊറിയ – ബ്രസീല്‍ മത്സരവും 13ന് വൈകിട്ട് അഞ്ചിന് ഗിനിയ – ജര്‍മനി മത്സരവും രാത്രി എട്ടിന് സ്‌പെയിന്‍ – ദക്ഷിണ കൊറിയ മത്സരവും നടക്കും.

18ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനും 22ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൊച്ചി വേദിയാകുമെന്നും കായിക മന്ത്രി അറിയിച്ചു.

96 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close